Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സംഗമം...

അയ്യപ്പ സംഗമം : സ്റ്റാലിൻ പങ്കെടുക്കില്ല ,പകരം 2 മന്ത്രിമാർ

തിരുവനന്തപുരം : കേരള സർക്കാർ ശബരിമലയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല.പകരം രണ്ട് മന്ത്രിമാർ പങ്കെടുക്കും .മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം .അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്.

ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ചെന്നൈയില്‍ നേരിട്ടെത്തി സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു, ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവരാകും പകരം പരിപാടിയിൽ പങ്കെടുക്കുന്നത്.അതേസമയം, അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചത് വലിയ വിമർശനത്തിനിടവെച്ചിരുന്നു. സ്റ്റാലിൻ പരിപാടിയിൽ പങ്കെടുത്താൽ തടയുമെന്നു ബിജെപി ഉൾപ്പെടെ വിവിധ സംഘടനകൾ പ്രസ്താവിച്ചിരുന്നു.സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ വള്ളസദ്യകൾ പുനരാരംഭിച്ചു

ആറന്മുള: വെള്ളപ്പൊക്കം കാരണം നിർത്തിവച്ച വള്ളസദ്യ വഴിപാടുകൾ പാർഥസാരഥി ക്ഷേത്രത്തിൽ പുനരാരംഭിച്ചു. പള്ളിയോട  സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ആണ് ഇന്നു മുതൽ  പുനരാരംഭിച്ചത്. സേവാ സംഘം പ്രസിഡൻ്റ് കെ.വി. സാംബദേവൻ്റെ നേതൃത്വത്തിൽ ക്ഷേത്ര...

Kerala Lotteries Results 27-04-2026 Bhagyathara BT-51

1st Prize : ₹1,00,00,000/- BC 569038 (ENAKULAM) Consolation Prize ₹5,000/- BA 569038 BB 569038 BD 569038 BE 569038 BF 569038 BG 569038 BH 569038 BJ 569038 BK...
- Advertisment -

Most Popular

- Advertisement -