Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശേരിയിൽ ലോഡ്...

കളമശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി : ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു.അസം സ്വദേശിയായ അനിൽ പട്‌നായക് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം .ചെന്നൈയിൽ നിന്നെത്തിച്ച ലോഡ് കളമശ്ശേരിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഇറക്കുന്നതിനിടെയാണ് അപകടം.

ഇറക്കാനായി തയ്യാറാക്കി നിർത്തിയിരുന്ന 18 ഗ്ലാസ് ഷീറ്റുകൾ അടങ്ങിയ കെട്ട് മുഴുവൻ അനിലിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന അനിലിനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഗ്ലാസ് ഷീറ്റുകൾ പൊട്ടിച്ചാണ് പുറത്തെടുത്തത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക് : ടിപ്പർ ലോറിക്ക് നിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക്  സമയത്ത് ഗതാഗത തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടിപ്പർ ലോറിക്ക് നിരോധനം ഏർപ്പെടുത്തി. തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി ജനുവരി 13, 14, 15 തീയതികളിൽ  ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം...

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്താണ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ നിർണായക നീക്കം. പുതിയ ഉത്തരവ് പ്രകാരം പാമ്പ്,...
- Advertisment -

Most Popular

- Advertisement -