Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമറുനാടന്‍ മലയാളി...

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം: മുഖത്ത് പരിക്കേറ്റു

ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം. വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോർട്ട് . ഇടുക്കിയിലായിരുന്നു സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. വാഹനം ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ച്  മുഖത്ത് പരിക്കേറ്റു. എസ് ഡി പി ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് എന്നാണ് സൂചന.

ഷാജന്‍ സ്‌കറിയയുടെ വാഹനത്തില്‍ അദ്ദേഹം മാത്രം ഉണ്ടായിരുന്നുള്ളൂ. ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാർത്തയുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള പ്രകോപനവുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഷാജൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി : അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി : കൊച്ചിയില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായതായി പരാതി .സംഭവത്തിൽ പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ .കുറുപ്പംപടിയിലാണ് സംഭവം .ടാക്സി ഡ്രൈവറായ അയ്യമ്പുഴ സ്വദേശി ധനേഷാണ് കസ്റ്റഡിയിലായത്.രണ്ട് വര്‍ഷത്തോളം...

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചു പൂട്ടാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ  രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി. നഷ്ടത്തിലായതിനെ തുടർന്നാണ്...
- Advertisment -

Most Popular

- Advertisement -