Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiഉത്തരാഖണ്ഡിൽ കനത്ത...

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ:  19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂർണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികൾ കുടുങ്ങിയത്.

വലിയ പാറക്കല്ലുകൾ വീണാണ് തുരങ്കമുഖം തടസ്സപ്പെട്ടതെന്ന് പിത്തോറഗഡ് എസ്പി രേഖ യാദവ് അറിയിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവർ പുറത്തുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ സഹായത്തോടെ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു.രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് .നിലവിൽ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ്....

ജമ്മു കശ്മീരിൽ മിന്നല്‍ പ്രളയം: 10 പേര്‍ മരിച്ചു: രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഉണ്ടായ  മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരും മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവർത്തനം...
- Advertisment -

Most Popular

- Advertisement -