Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsജെൻ സി...

ജെൻ സി കലാപം : നേപ്പാളിൽ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു ; സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു

കാട്മണ്ടു : സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി ജലനാഥിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ‌ കുടുങ്ങി വെന്തുമരിച്ചു.രക്തം ഒലിക്കുന്ന മുഖവുമായി നിൽക്കുന്ന മുൻ പ്രധാനമന്ത്രിഷെർ ബഹാദുർ ദുബെയുടെ ചിത്രം പുറത്തു വന്നു .രാജ്യത്തിൻറെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.

പ്രക്ഷോഭക്കാരികൾ പാർലമെൻ്റിനും സുപ്രീംകോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വസതികൾക്കും തീയിട്ടു .കഠ്മണ്ഡു വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്. കലാപത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി പ്രഖ്യാപിച്ചിരുന്നു.സാമൂഹ മാധ്യമ നിരോധനത്തിന് എതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തിൽ 19പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷ സമിതി യോ​ഗം സ്ഥിതി​ഗതികൾ വിലയിരുത്തി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം :   ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ...

ടോയ്ലെറ്റ്  സൗകര്യം നൽകിയില്ല:  പമ്പു ഉടമയ്ക്ക്  23,000 രൂപ പിഴ

പത്തനംതിട്ട: ഉപയോക്താവിന് ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്പുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി. മല്ലശേരി മണ്ണില്‍...
- Advertisment -

Most Popular

- Advertisement -