Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅയ്മനത്ത് ആമ്പൽ...

അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റ് തുടങ്ങി

കോട്ടയം : അയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കം. പുത്തൂക്കരി പാഠശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

അയ്മനത്തും ടൂറിസത്തിന് കുമരകം പോലെ ഒട്ടേറെ വികസന സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയ്മനം പഞ്ചായത്തിൽ വാട്ടർ തീം പാർക്ക് നിർമിക്കുന്നതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.ഉദ്ഘാടനത്തിനു മുന്നോടിയായി മന്ത്രി വി.എൻ. വാസവൻ വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽപാടത്തിന്റെ ഭംഗി ആസ്വദിച്ചു.

ഉത്തരവാദിത്വ ടൂറിസം മിഷൻ, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക വേദി, ഐക്യവേദി റസിഡന്റ്സ് അസോസിയേഷൻ, പുത്തൂക്കരി റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ ആറുമുതൽ 10 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, ആമ്പൽ ജലയാത്ര, നാടൻ ഭക്ഷ്യമേള, റീൽസ്-ഫോട്ടോ ഷൂട്ട് മത്സരങ്ങൾ എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 17 ന്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ,ആയുഷ് മന്ത്രാലയം ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ,ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസന ഭാരതിൻ്റെയും യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെയും...

പി. ആർ ഡി. എസ്സ് ഭക്തിഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു

തിരുവല്ല : ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ​ദൈവസഭയുടെ നേതൃത്വത്തിൽ നടത്തിയ ഭക്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച്...
- Advertisment -

Most Popular

- Advertisement -