Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സംരക്ഷണ...

ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗം : ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു

പത്തനംതിട്ട : പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

കോൺഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസ്. പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് ശാന്താനന്ദ പ്രസംഗം നടത്തിയത്. പന്തളം രാജകുടുംബാംഗമായ എആർ പ്രദീപ് വർമ്മയാണ്  ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രസംഗം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പന്തളം പൊലീസ് വ്യക്തമാക്കി.

അതേസമയം സിപിഎം ഏരിയ കമ്മിറ്റി അംഗമായ പന്തളം രാജകുടുംബാംഗമായ പ്രദീപ് വർമ്മ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പണിമുടക്ക് : ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ , സ്കൂളുകളിലും സംഘർഷം

തിരുവനന്തപുരം : പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി.സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു.സമരാനുകൂലികളെ പേടിച്ച് പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന...

Kerala Lottery Results : 28-10-2024 Win Win W-793

1st Prize Rs.7,500,000/- (75 Lakhs) WS 537132 (IDUKKI) Consolation Prize Rs.8,000/- WN 537132 WO 537132 WP 537132 WR 537132 WT 537132 WU 537132 WV 537132 WW 537132 WX...
- Advertisment -

Most Popular

- Advertisement -