തിരുവല്ല : കിഴക്കും മുറി 780-ാം നമ്പർ എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും, മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കുത്തിയോട്ട ആചാര്യൻ വിജയരാഘവ കുറുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡൻ്റും മുൻ നഗരസഭ ചെയർമാനുമായ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.
അരുൺ മോഹൻ, ബിന്ദു ജയകുമാർ, പ്രൊഫ കെ എസ് മോഹൻദാസ്, എൻ സന്തോഷ് കുമാർ, കെ എ അജിത്, കെ അരവിന്ദൻ പിള്ള, ധർമ്മ ചന്ദ്രൻ പിള്ള, സി ഗോപകുമാരൻ നായർ, എസ് ദിനേശ് കുമാർ, ഡി പ്രസന്നകുമാർ, പി എൻ ഗോപാലകൃഷ്ണ കുറുപ്പ്, ഡി വിജയകൃഷ്ണൻ, ശ്രീജ ഹരീഷ്, ശ്രീലത രാജേന്ദ്രൻ, എസ് മോഹൻകുമാർ, സി എൽ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.






