Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് 2...

തിരുവനന്തപുരത്ത് 2 വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം : പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി .പ്രതിക്കുള്ള ശിക്ഷ തിരുവനന്തപുരം പോക്സോ കോടതി ഒക്ടോബർ 3 ന് വിധിക്കും.

2024 ഫെബ്രുവരി 19 നാണ് പ്രതി നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ എടുത്ത് കൊണ്ടുപോയി സമീപത്തുള്ള പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞത് .കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പേട്ട പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അടുത്ത ദിവസം വൈകിട്ട് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്.സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി ഹസൻകുട്ടിയെ കണ്ടെത്തിയത്.ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു : നാവിക സേനയും ഇറങ്ങും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു .മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ . തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58(ആശാൻ കവല ഗേറ്റ്), 64 (കല്ലന്‍ ഗേറ്റ്) എന്നിവ ആഗസ്റ്റ് 29ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ് മണിക്കും ഇടയിലുള്ള മൂന്ന്...
- Advertisment -

Most Popular

- Advertisement -