Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേവസ്വംബോര്‍ഡ് ഭരണ...

ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണം: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും വന്‍ ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ക്ഷേത്രങ്ങളില്‍ ഗൂഢ സംഘങ്ങള്‍ വിളയാടുന്നുവെന്നും സമ്പന്നരായ ഭക്തരില്‍ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു.

എസ്എന്‍ഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലില്‍ ആണ് വെളളാപ്പള്ളി നടേശന്റെ വിമര്‍ശനം വ്യക്തമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കും : പ്രധാനമന്ത്രി

വാഷിം​ഗ്ടൺ : ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു .യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം മാദ്ധ്യമങ്ങളെ...

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്‍മഹത്യ ചെയ്‌തു

കൊല്ലം : മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കൊല്ലത്ത് കടപ്പാക്കട അക്ഷയന​ഗർ സ്വദേശി വിഷ്ണു എസ് പിള്ളയാണ് കൊല്ലപ്പെട്ടത്.അച്ഛൻ അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യ ചെയ്തത് .ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്...
- Advertisment -

Most Popular

- Advertisement -