Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്​ഗഡിൽ 7...

ഛത്തീസ്​ഗഡിൽ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പ്പൂർ :ഛത്തീസ്​ഗഡിലെ ബസ്തറിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വനിതകളാണ്. നാരായൺപുർ,കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസർവ് പൊലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്ത് ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

കോട്ടയം: പത്ത്  ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ആർപ്പൂക്കര മഞ്ചാടിക്കരികരയിൽ കളത്തിപറമ്പിൽ വീട്ടിൽ സനീഷ് ബാബു (45)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം എക്സൈസ്...

ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി : വളവ് തിരിയുന്നതിനിടെ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു .ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമയിൽ...
- Advertisment -

Most Popular

- Advertisement -