Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎംസി റോഡിലുണ്ടായ...

എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു

ചങ്ങനാശേരി : എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബേപ്പൂരില്‍ നിന്ന് മീന്‍ കയറ്റി വന്ന വാഹനം പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വാഹനത്തിന്റെ കാബിനില്‍ കുടുങ്ങിയ മീന്‍ലോറിയുടെ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഇടിയുടെ ആഘാതത്തില്‍ തടിലോറിയുടെ ഡീസല്‍ ടാങ്കില്‍ തീപടര്‍ന്നു. തീപടര്‍ന്നെങ്കിലും റോഡ് മഴ പെയ്ത് നനഞ്ഞ് കിടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ലോഗോ പ്രകാശനം ചെയ്തു

തിരുവല്ല : തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് രാജവൈദ്യൻ ആയിരുന്ന ദിവാൻ ബഹാദൂർ ഡോ. വി വർഗീസ് ആരംഭിച്ച സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്...

സിദ്ധാർത്ഥന്‍റെ മരണം : മുൻ വൈസ് ചാൻസിലർക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർ‌ത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം.സിദ്ധാർഥിന്റെ മരണത്തിന്...
- Advertisment -

Most Popular

- Advertisement -