Friday, October 31, 2025
No menu items!

subscribe-youtube-channel

HomeNewsകേരളം അതിദാരിദ്ര്യമുക്തമാകുന്നു...

കേരളം അതിദാരിദ്ര്യമുക്തമാകുന്നു : കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

തിരുവനന്തപുരം : കേരളപിറവി ദിനമായ നവംബർ 1-ന് കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി സർക്കാർ പ്രഖ്യാപിക്കും . തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോകബാങ്കിന്റെ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്.

നവംബർ 1ന് നടക്കുന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. സംസ്ഥാന മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ  സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (...

ഓണാഘോഷം : വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട് : ഓണാഘാഷത്തിനിടെ അപകടകരമായി രീതിയിൽ വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക്...
- Advertisment -

Most Popular

- Advertisement -