Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമുലപ്പാല്‍ നെറുകയില്‍...

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ന് ആയിരുന്നു സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ സംഭവിച്ചത് എന്നതില്‍ അന്വേഷണമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനസ്തേഷ്യ നൽകിയതിനെ തുടർന്ന് 4 വയസുകാരൻ മരിച്ച സംഭവം:പൊലീസ് കേസെടുത്തു

മലപ്പുറം: അനസ്തേഷ്യ നൽകിയതിനെ തുടർന്ന് 4 വയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ(4)...

Kerala Lotteries Results 08-09-2025 Bhagyathara BT-19

1st Prize : ₹1,00,00,000/- BG 904272 (VADAKARA) Consolation Prize ₹5,000/- BA 904272 BB 904272 BC 904272 BD 904272 BE 904272 BF 904272 BH 904272 BJ 904272 BK...
- Advertisment -

Most Popular

- Advertisement -