Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണംവിട്ട മിനി...

നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. ഒരാൾക്ക് പരുക്കേറ്റു

തിരുവല്ല: തിരുവല്ലയിൽ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ഗിരീഷ് (35 )ആണ് പരുക്കേറ്റത്. പെരുംന്തുരുത്തി നാലുകോടി റെയിൽവേ ഗേറ്റിനു സമീപം ഇന്ന് പുലർച്ചെ 4.15 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ  ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശം മുറിച്ചുമാറ്റിയാണ് ഗിരീഷിനെ പുറത്ത് എടുത്തത്.

തെങ്ങണ ഭാഗത്തു നിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 2 ( വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന്റെ  ദേവീ വിഗ്രഹ...

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പീഡന പരാതി : കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ...
- Advertisment -

Most Popular

- Advertisement -