Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ശക്തമായ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ  മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൻജനപങ്കാളിത്തതോടെ കുടുംബശ്രീ ദേശീയ സരസ് മേള സമാപിച്ചു

ചെങ്ങന്നൂർ: വൻജനപങ്കാളിത്തതോടെ ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ നടന്ന...

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...
- Advertisment -

Most Popular

- Advertisement -