Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 2...

സംസ്ഥാനത്ത് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ്സ് കൺട്രോളറുടെ ഏകോപനത്തിൽ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകൾ കണ്ടെത്തിയത്.

വ്യാജമരുന്ന് ശൃംഖലയിൽ മരുന്നുകൾ വാങ്ങി വിൽപനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ, പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന Med World ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടികൾ സ്വീകരിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ്സ് ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഷ്യാകപ്പുമായി കടന്നു കളഞ്ഞ സംഭവം : ഖേദം പ്രകടിപ്പിച്ച് മൊഹ്‌സിന്‍ നഖ്‌വി

ന്യൂഡൽഹി : ഏഷ്യാകപ്പ് മത്സരത്തിൽട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ട് .ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിലാണ് ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതി​ഗതികൾ...

ബിലീവേഴ്സ് ആശുപത്രി സ്ഥാപക ദിനം ആഘോഷിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പന്ത്രണ്ടാമത് സ്ഥാപകദിനാഘോഷം  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ  മോറാൻ മോർ ഡോ സാമുവൽ  തിയോഫിലെസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യ്തു.  ഒരേ സ്ഥാപനത്തിൽ ദീർഘകാല...
- Advertisment -

Most Popular

- Advertisement -