Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗർഭിണിയായ യുവതിയെ...

ഗർഭിണിയായ യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസ് : ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ : കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ കൊലപാതകത്തിലാണ് കോടതി വിധി . ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കൈനകരി സ്വദേശി രജനി മയക്കുമരുന്നു കേസിൽ ഒഡീഷ റായ് ഘട്ട് ജയിലിലാണ് .ഇവരുടെ ശിക്ഷ പിന്നീട് പറയും .

2021 ജൂലൈ പത്താം തീയതിയാണ് അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്.ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ ഇതിന് സമ്മതിക്കാത്ത പ്രബീഷ് മറ്റൊരു കാമുകിയായ രജനിയുടെ കൂടെ ചേർന്ന് രജനിയുടെ കൈനകരിയിലെ വീട്ടിൽ വച്ച് അനിതയെ കൊലപ്പെടുത്തി ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: ഇടിഞ്ഞില്ലം തിരു:ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഈശ്വരനാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി ശ്രീരാഗ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് 8.15...

തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ : 24 മണിക്കൂറിനിടെ 3 കൊലപാതകം

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ. ശനിയാഴ്ച വിവിധ ഇടങ്ങളിലായി 3 കൊലപാതകങ്ങളാണ് നടന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാറിനെ ശനിയാഴ്ച രാത്രി ഒരു സംഘം ആളുകൾ‌...
- Advertisment -

Most Popular

- Advertisement -