Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസംയുക്ത ഓർമ്മപ്പെരുന്നാൾ...

സംയുക്ത ഓർമ്മപ്പെരുന്നാൾ ആചരിച്ചു

കോട്ടയം : കോട്ടയം പഴയസെമിനാരി സ്ഥാപകൻ സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 209ാം ഓർമ്മപ്പെരുന്നാളും, ഡൽഹി ഭദ്രാസനാധിപനും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന  ഡോ പൗലോസ് മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്തായുടെ 29ാം ഓർമ്മപ്പെരുന്നാളും പഴയസെമിനാരിയിൽ സംയുക്തമായി ആഘോഷിച്ചു.

വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ.പി.എ.ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.

പീരുമേട് ഒലിവുമല ആശ്രമം സുപീരിയർ ഡോ.എം.എസ് യൂഹാനോ‍ൻ റമ്പാൻ, ദേവലോകം കാതോലിക്കേറ്റ് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തിയ വൈ​ദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണഘോഷവും സത്യാഗ്രഹ സമരവും ഒന്നിച്ച് നടന്നു

മാടപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവുo 1233 മത് ദിവസത്തെ സത്യാഗ്രഹ സമരവും ഒരുമിച്ചു  സമര പന്തലിൽ നടന്നു. സിൽവർ ലൈൻ വിരുദ്ധ...

കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം : പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സർക്കുലർ.പ്രതികളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നതെന്നും 29ന് ഇറങ്ങിയ പോലീസ് മേധാവിയുടെ സര്‍ക്കുലറിൽ നിർദേശിക്കുന്നു . വാര്‍ത്താ സമ്മേളനം നടത്തി പ്രതികളുടെ...
- Advertisment -

Most Popular

- Advertisement -