Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതാലിബാനെ പൂർണമായും...

താലിബാനെ പൂർണമായും എഴുതിതള്ളുന്നതായി പാകിസ്ഥാൻ

ഇസ്ലാമബാദ് : അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായുള്ള ബന്ധം പൂർണമായും തകർന്നെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാൻ പല തവണ തങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും ഖ്വാജ ആസിഫ് സമ്മതിച്ചു .

താലിബാന്‍ തങ്ങളെ ആശ്രയിക്കുമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു.അഫ്ഗാനിൽനിന്ന് നല്ല മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. പാകിസ്ഥാൻ അവരെ പൂര്‍ണ്ണമായും എഴുതിത്തള്ളുകയാണെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാനും അഫ്​ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ പരാമർശം. അതേസമയം ,അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസം പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികളക്കം 7 പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരു ഹൊസ്കോട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളക്കം 7 പേർ കൊല്ലപ്പെട്ടു.രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ്...

കോഴിക്കോട്ടെ പതിനാറുകാരിയുടെ കൊലപാതകം സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിന്റെ പകയിൽ

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നസ്രിനയുടെ...
- Advertisment -

Most Popular

- Advertisement -