Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകെസിബിസി മദ്യലഹരി...

കെസിബിസി മദ്യലഹരി വിമുക്ത സമിതിയുടെ ബോധവല്‍ക്കരണ സെമിനാര്‍

ചങ്ങനാശേരി: കെസിബിസി മദ്യലഹരി വിമുക്ത സമിതി ചങ്ങനാശേരി അതിരൂപതാ സമിതിയും, എടത്വാ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍വെച്ച് ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാറും, പഠന ശിബിരവും നടന്നു. അതിരൂപതാ ഡയറക്ടര്‍ റവ. ഫാ. ജീന്‍സ് ചോരേട്ട് ചാമക്കാലായുടെ അദ്ധ്യക്ഷതയില്‍ നടന്ന് സമ്മേളനം ഫൊറോനാ വികാരി വെരി. റവ. ഫാദര്‍ ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജോബി പ്രാക്കുഴി വിഷയാവതരണം നടത്തി. അതിരൂപതാ ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 300 പേര്‍ പങ്കെടുത്ത സെമിനാറിന് നിതിന്‍ ചന്ദ്രന്‍ ക്ലാസുകള്‍ നയിച്ചു. സരുണ്‍ ജേക്കബ്, മെറിന്‍ ജോസ്, റ്റോബിന്‍ റ്റോമി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികള്‍ക്കു സോനു കെ. പാപ്പച്ചന്‍ കൃതജ്ഞത പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല : അതൃപ്തി അറിയിച്ച് ജീ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരന്‍ നായര്‍...

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -