Saturday, March 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല തിരക്ക്...

ശബരിമല തിരക്ക് നിയന്ത്രണം: വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമായിരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത് .വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

ദേവസ്വം ബോർഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മണ്ഡലകാല തിരക്കിലാണ് ശബരിമല സന്നിധാനം. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക് ആണ്.

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും 10,000 ന് അടുതത് ഭക്തരാണ് ദർശനത്തിന് എത്തുന്നത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്വന്റി20 കിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ : ആവേശോജ്വല സ്വീകരണം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ എത്തി .ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ്...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ...
- Advertisment -

Most Popular

- Advertisement -