Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsഎന്യൂമറേഷൻ പ്രവർത്തനങ്ങളിൽ...

എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ബി എൽ ഒ മാർക്ക് ജില്ലാ കലക്ടറുടെ അനുമോദനം

പത്തനംതിട്ട: ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ വിതരണവും ശേഖരണവും ഡിജിറ്റൈസേഷനും 100 ശതമാനം പൂർത്തിയാക്കിയ അടൂർ നിയമസഭാ മണ്ഡലത്തിലെ ബി എല്‍ ഒ മാരെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനുമോദിച്ചു. ബൂത്ത് നമ്പർ 156-ലെ ബി എൽ ഒ അജയകുമാറിനെയും 203-ലെ ബി എൽ ഒ സൂരജിനെയും ആണ് ജില്ലാ കലക്ടർ വീട്ടിലെത്തി അനുമോദിച്ചത്.

അടൂർ മണ്ഡലത്തിൽ എന്യൂമറേഷൻ പ്രവർത്തനങ്ങൾ ഇവർ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും നിശ്ചിത സമയത്തിനകം പൂർത്തിയാക്കുകയും ചെയ്തു. ജില്ലയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി ബി എൽ ഒ മാരുടെ സമർപ്പിത പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചടങ്ങിൽ കലക്ടർ വ്യക്തമാക്കി.

അനുമോദനചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ്. ഹനീഫ്, അടൂർ ആർ.ഡി.ഒ ബിപിൻ കുമാർ, അടൂർ തഹസീൽദാർ ജോൺ സാം എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂർ വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം

നിരണം/തിരുവല്ല:  വൈ.എം.സി.എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സബ് - റീജൺ  ചെയർമാൻ...

പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി : ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും .കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും.2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക....
- Advertisment -

Most Popular

- Advertisement -