Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഹോംനഴ്സിനെ ലൈംഗികമായി...

ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

അടൂർ: ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ കണ്ണങ്കോട് സ്വദേശി റെന്നി ജോയ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന്  കിടപ്പു രോഗിയെ ശുശ്രൂഷിക്കാനായി എത്തിയ മധ്യവയസ്ക്കയായ ഹോം നഴ്സിനെ ആണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

എറണാകുളത്ത് താമസിച്ച് വരികയായിരുന്ന പ്രതി വീട്ടിൽ വന്നപ്പോഴാണ് കിടപ്പ് രോഗിയായ ഇയാളുടെ മാതാവിനെ നോക്കാനായി ഇവിടെ നിന്നിരുന്ന ഹോം നഴ്സിനോട് അതിക്രമം കാട്ടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ അടൂർ പോലീസ് ഇസ്പക്ടർ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ ദീപു, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അർജുൻ എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

കൊല്ലം : മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയിൽ തെന്നിമാറിയ ഇന്നോവ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും സൈഡിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ...

വി എസ് എസ് സിയിൽ നിയമനം: വ്യാജ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഎസ് എസ് സി...
- Advertisment -

Most Popular

- Advertisement -