Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsചിറയിൻകീഴിൽ ബിജെപി...

ചിറയിൻകീഴിൽ ബിജെപി പ്രവർത്തകന്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ.ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

ദിവസങ്ങൾക്കു മുൻപ് ചിറയിൻകീഴ് പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥി ടിൻ്റുവിൻ്റെ വീടിനു നേരെയും അതിക്രമം നടന്നിരുന്നു .എസ്. ബാബുവിന്റെ സഹോദരിയുടെ മകളാണ് ടിന്റു .ബാബു ആണ് ടിന്റുവിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.ബാബുവിന്റെ ഓട്ടോ റിക്ഷയ്ക്കകത്തുണ്ടായിരുന്ന ടിന്റുവിന്റെ പോസ്റ്ററുകളും കത്തിനശിച്ചു. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഞ്ജയ് മൽഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ...

ഇരവികുളം ദേശീയോദ്യാനം  തുറന്നു : രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രവേശന സമയം

മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -