Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ തിരക്ക്...

ശബരിമലയിൽ തിരക്ക് കൂടി : തിങ്കളാഴ്ച്ച തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

ശബരിമല : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി.

ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപന്തൽ നിറഞ്ഞുകവിഞ്ഞു.അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 24-02-2026 Sthree Sakthi SS-508

1st Prize Rs.1,00,00,000/- SB 543647 (VAIKKOM) Consolation Prize Rs.5,000/- SA 543647 SC 543647 SD 543647 SE 543647 SF 543647 SG 543647 SH 543647 SJ 543647 SK 543647...

അക്ഷരങ്ങൾ അത്ഭുതകരമായ പരിണാമങ്ങളുടെ ഉറവിടം : കവി പ്രഭാവർമ്മ

തിരുവല്ല : എഴുത്തുകാരും സാഹിത്യവും മനുഷ്യജീവിതത്തിൽ അത്ഭുതകരമായ പരിണാമങ്ങൾ സൃഷ്ടിക്കുന്നു എന്നും നമ്മെ സൂക്ഷ്മതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നുവെന്നും കവി പ്രഭാവർമ്മ പറഞ്ഞു. പി എൻ നമ്പൂതിരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന അക്ഷര ദീപം സെമിനാർ...
- Advertisment -

Most Popular

- Advertisement -