Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ എട്ടാം...

ആലപ്പുഴയിൽ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി : പൊലീസ് അന്വേഷണം

ആലപ്പുഴ : ആലപ്പുഴ കാർത്തികപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി.വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്വകാര്യ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ട്യൂഷന് പോയപ്പോള്‍ അടുത്തുള്ള പറമ്പിൽ നിന്നാണ് വെടിയുണ്ട കിട്ടിയതെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്. കാലപ്പഴക്കം ചെന്നതാണ് വെടിയുണ്ടകൾ.കരിയിലക്കുളങ്ങര പൊലീസാണ് സംഭവം അന്വേഷിക്കുന്നത് .വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ നിർമ്മാണ തൊഴിലാളികളായ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു .കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം . നിർമാണത്തിലിരുന്ന വീടിന്റെ സിറ്റൗട്ടിൽ...

കോട്ടയം ഇരട്ടക്കൊലക്കേസ് : പ്രതി അമിത് പിടിയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ്...
- Advertisment -

Most Popular

- Advertisement -