Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമളളിയൂര്‍ ഭാഗവതഹംസ...

മളളിയൂര്‍ ഭാഗവതഹംസ ജയന്തി ആഘോഷങ്ങള്‍ക്കും ശ്രീമദ്ഭാഗവതാമൃത സത്രത്തിനും ജനുവരി 21ന് തുടക്കമാകും

കോട്ടയം : ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 105-ാം ജയന്തിയോടനുബന്ധിച്ചുളള അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് ജനുവരി 21നു തിരിതെളിയും. ഫെബ്രുവരി രണ്ടിനാണ് സമാപനം. മള്ളിയൂരില്‍ നടന്നുവരുന്ന ഗണേശ സംഗീതോത്സവവും അന്നു ശ്രുതി താഴ്ത്തും.

ഇവിടെ ഗണപതി ഹോമത്തോടെയാണ് എന്നും സത്രവേദി ഉണരുന്നത്. അതിവിശാലമാണ് യജ്ഞവേദി. ഭക്തര്‍ക്കായി ഇരിപ്പിടങ്ങളും കുടിവെള്ളവും ഉള്‍പ്പടെ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കും.

ഭഗവത്കഥാ സാഗരത്തിലെ മൊഴിമുത്തുകളായ പണ്ഡിതരും ആചാര്യന്മാരും അടങ്ങുന്ന വിദ്വത് സദസാണ് മള്ളിയൂര്‍ യജ്ഞവേദിയിലെത്തുക. ഭാഗവത പാരായണവും ആത്മീയ പ്രഭാഷണവും ദിവസവും ശ്രവിച്ച് മള്ളിയൂരില്‍ തന്നെ താമസിക്കുന്നതിനുളള സൗകര്യവും ക്രമീകരിക്കുന്നുണ്ടെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധി സ്മൃതി സദസ്സും ഗ്രാമ ദർശൻ പരിപാടിയും

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ പത്തനംതിട്ട ജില്ലാ തല ഗാന്ധി സ്മൃതി പരിപാടിയുടെ ഭാഗമായി ജനുവരി 30 ന് വ്യാഴാഴ്ച രാവിലെ10 ന് ഇലന്തൂർ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി...

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന്15 ലക്ഷം തട്ടിയ സംഭവത്തില്‍ 5 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ...
- Advertisment -

Most Popular

- Advertisement -