Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeSpiritualമേപ്രാൽ പുത്തമ്പലത്ത്...

മേപ്രാൽ പുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല : മേപ്രാൽ ശ്രീപുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടക്കമായി. യജ്ഞശാലയിൽ നടന്ന  ഭദ്രദീപ പ്രകാശനം എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ മോഹൻകുമാർ നിർവഹിച്ചു. ഡോ ജയചന്ദ്രൻ പുതുപ്പള്ളിൽ, നാരായണൻ നമ്പൂതിരി, ഹരികുമാർ മുണ്ടാരത്ത്, ഹരിദാസ വാവടശ്ശേരിൽ, റ്റിവി മോഹനൻ, മണിക്കുട്ടൻ, കെ ആർ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണപിള്ള എറിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

യജ്ഞാചാര്യൻ കണ്ണൻ വനവാതുക്കര, യജ്ഞ ഹോതാവ് അമ്പലപ്പുഴ രാഹുൽ, യജ്ഞപൗരാണികർ നൂറനാട് സുരേന്ദ്രൻ, നെടുമ്പന സനൽ എന്നിവരാണ്. ഡിസംബർ 16 ന് സമാപിക്കും. 13 വരെ ദിവസവും രാവിലെ 5.30 ന് ഗണപതി ഹോമം തുടർന്ന് വിഷ്ണു സഹസ്രനാമാർച്ചന, ഗ്രന്ഥനമസ്ക്കാരം, സൂകതജപങ്ങൾ,സമൂഹപ്രാർത്ഥന, കീർത്തന പാരായണം, 12.45 ന് പ്രസാദം ഊട്ട്, രാത്രി 8 ന് കളമെഴുത്തും പാട്ടും എന്നിവ ഉണ്ടാകും.

9-ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം, 11 ന് ഉണ്ണിയൂട്ട്. 10- ന് രാവിലെ 11.30 ന് ഗോവിന്ദപട്ടാഭിഷേകം. 11- ന് രാവിലെ 11 ന് സ്വയംവരഘോഷയാത്രയും, രുക്മിണി സ്വയംവരവും, 5.30 ന് സർവ്വൈശ്വര്യ പൂജ. 12- ന് രാവിലെ 9ന് കുചേലഗതി, 13- ന് രാവിലെ 11.30 ന് ഭാഗവതസംഗ്രഹം, 12ന് യജ്ഞ സമർപ്പണം.

14 -ന് രാവിലെ 10.45 ന് പൊങ്കാല നിവേദ്യം, 11 ന് ഓട്ടൻതുള്ളൽ, 1.30 ന് സമൂഹസദ്യ, രാത്രി 8.30 ന് നൃത്ത സന്ധ്യ. 15 -ന് വൈകിട്ട് 7.30 ന് കാവടി വിളക്ക്. 16 -ന് വൈകിട്ട് 7.30 ന് താലപ്പൊലിവരവ് എന്നിവ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി : ബിജെപി ആസ്ഥാനത്തും പ്രധാന ഓഫിസുകളിലും സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി.സർക്കാർ കെട്ടിടങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫിസുകൾക്കും നേരെ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ വർധിപ്പിച്ചു.പാക് അനുകൂല ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നഗരത്തിലെ പ്രധാന...

കമ്മ്യൂണിറ്റി ഹീലിംഗ് ക്ലിനിക് : ഗ്രാമീണ ആരോഗ്യമേഖലയിൽ പുതിയ ചുവടുവെപ്പുമായി ബിലീവേഴ്സ്

തിരുവല്ല: ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളിയിൽ സജ്ജീകരിച്ച 'കമ്മ്യൂണിറ്റി ഹീലിംഗ് ക്ലിനിക്' പ്രവർത്തനം ആരംഭിച്ചു. കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -