Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഐആര്‍ പൂരിപ്പിച്ച...

എസ്‌ഐആര്‍ പൂരിപ്പിച്ച ഫോം നല്‍കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. 

പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നല്‍കിയാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതല്‍‍സമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആർ ഫോം പൂരിപ്പിച്ചു നല്‍കണം.

ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താൻ ഇന്നു വരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളില്‍ പ്രദർശിപ്പിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ  സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണ് –  തോമസ് ജോസഫ്

തിരുവല്ല: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് യൂ. ടി. യൂ. സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ആരോപിച്ചു.  യൂ. ടി. യൂ. സി...

വാൽപാറ വാഹനാപടകം : സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം : വാൽപാറ വാഹനാപടകത്തിൽ പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി(39)യും മരിച്ചു.അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി . അപകടത്തിൽ...
- Advertisment -

Most Popular

- Advertisement -