Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലയാനങ്ങളുടെ വിവരങ്ങള്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മിഷന്‍

ആലപ്പുഴ: ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മെയ് 20 നകം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്റെ അപേക്ഷ നിരസിച്ച പോര്‍ട്ട് ഓഫീസറുടെ നിലപാട് കമ്മിഷന്‍ തള്ളി. വിവരം ഫയലില്‍ ഉണ്ടായിരുന്നിട്ടും നല്‍കാതിരിക്കാനാണ് മാരിടൈം ബോര്‍ഡ് ശ്രമിച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു. വിവരങ്ങള്‍ മേയ് 20 നകം ലഭ്യമാക്കാമെന്ന് പോര്‍ട്ട് ഓഫീസര്‍ കമ്മിഷന് എഴുതി നല്‍കി.

2013 മുതല്‍ 2023 വരെ തീ പിടുത്തമോ മറ്റോ കാരണത്താല്‍ തകര്‍ന്ന രജിസ്ട്രേഷനുള്ള ഹൗസ് ബോട്ടുകളില്‍ എത്രയെണ്ണം പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി, 2018-2023 കാലത്ത് ഹൗസ്ബോട്ടുകള്‍ പുനര്‍ നിര്‍മിക്കാന്‍ സമര്‍പ്പിച്ച ഫോറത്തിന്റെ പകര്‍പ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങള്‍ക്കുളള വിവരങ്ങള്‍ രേഖ പകര്‍പ്പ് സഹിതം നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. വിവരങ്ങള്‍ 25-നകം കമ്മിഷന് നല്‍കണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം : ജനുവരി 4ന് തിരി തെളിയും

തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന്...

Kerala Lottery Results : 21-07-2024 Akshaya AK-661

1st Prize Rs.7,000,000/- AF 307150 (KATTAPPANA) Consolation Prize Rs.8,000/- AA 307150 AB 307150 AC 307150 AD 307150 AE 307150 AG 307150 AH 307150 AJ 307150 AK 307150...
- Advertisment -

Most Popular

- Advertisement -