Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനവജാത ശിശുവിന്റെ...

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി : അന്വേഷണത്തിന് മൂന്നംഗ സമിതി

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചു .ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്.

2025 ജൂൺ 24ന് ആണു കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടി ജനിച്ചത്.പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ വച്ച് കുഞ്ഞിന്റെ വാരിയെല്ലിനു താഴെയായി വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനിൽക്കുന്നതു ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ ഡോക്ടറെ അറിയിച്ചെങ്കിലും സ്കാനിങ് റിപ്പോർട്ടുകളിൽ കുഴപ്പമില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്.

പിന്നീട് ഈ വർഷം ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ എക്‌സ്റേ പരിശോധനയിൽ വാരിയെല്ലിനു താഴെയായി ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെത്തി. തുടർന്നു ശസ്ത്രക്രിയ നടത്തി സൂചി നീക്കം ചെയ്തു.‌

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയായ വീട്ടമ്മ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി:പയ്യനാമണ്ണിൽ യുവതിയായ വീട്ടമ്മ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ ആര്യാകൃഷ്ണ (22) ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ...

കുറ്റൂരിൽ തണൽ മരത്തിന്റെ  ശിഖരം സമൂഹവിരുദ്ധർ  മുറിച്ചു മാറ്റി

തിരുവല്ല : എം.സി റോഡിലെ  കുറ്റൂർ ബിഎസ്എൻഎൽ കവലയിൽ കെ എസ് റ്റി പി പൊതുസ്ഥലത്ത് നട്ടുവളർത്തിയ  തണൽ മരത്തിന്റെ  ശിഖരങ്ങൾ  സമൂഹവിരുദ്ധർ മുറിച്ചു മാറ്റി.  കഴിഞ്ഞ ദിവസം  രാത്രിയിൽ ആയിരുന്നു സംഭവം....
- Advertisment -

Most Popular

- Advertisement -