Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം :...

മണ്ഡലകാലം : ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ചൊവ്വാഴ്ച

ശബരിമല : മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

കൊടിമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്‌ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. പുലിവാഹനത്തിലേറിയ അയ്യപ്പൻ, ദേവതാരൂപങ്ങൾ, വർണ്ണക്കാവടി, മയിലാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും.

ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (ഡിസംബർ 24) വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല : പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ചാത്തങ്കേരിയിൽ തുടങ്ങി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയപറമ്പ് ഗേറ്റ്) ജൂലൈ 20ന് രാവിലെ എട്ടു മണി മുതല്‍ 21ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -