Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ മേയർ...

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് : ആരോപണമുന്നയിച്ച ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു .പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് ആരോപിച്ചിരുന്നു .ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.

പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു.കെ.സി. വേണുഗോപാൽ ഇടപെട്ടുവെന്നും ലാലി ആരോപിച്ചിരുന്നു.ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ റ്റി ഡി റോഡ് റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി ഗേറ്റ്) തുറക്കുന്നത് ഡിസംബര്‍ മൂന്ന് വൈകിട്ട് ആറ് മണി വരെ നീട്ടി. വാഹനങ്ങള്‍...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ്...
- Advertisment -

Most Popular

- Advertisement -