Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ ദിവ്യമാതാവിൻ്റെ...

പൊയ്കയിൽ ദിവ്യമാതാവിൻ്റെ 41 -മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ മുതൽ

തിരുവല്ല:പ്രത്യക്ഷ രക്ഷാ ദൈവ സഭ  സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ധർമ്മപത്നിയും മുൻ സഭാ പ്രസിഡൻ്റുമായിരുന്ന ദിവ്യമാതാവിൻ്റെ (വി. ജാനമ്മ) 41-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം  29 മുതൽ ജനുവരി 5 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള  ശാഖകളിലും നടക്കും. ദേഹവിയോഗ ഉപവാസ ദിനാചരണത്തിൻ്റെ  ഭാഗമായി ജനുവരി 4 ന് കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം  യുവജനസംഘത്തിൻ്റെ  നേതൃത്വത്തിൽ ആരംഭിക്കുന്ന പൊയ്ക തീർത്ഥാടന പദയാത്ര സഭാ  പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്യും.

വൈകിട്ട് സഭാ ആസ്ഥാനമായ ഇരവിപേരൂരിൽ എത്തിച്ചേരുന്ന പദയാത്രികരെ വിശുദ്ധ മണ്ഡപത്തിൽ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദയാത്ര സമാപന പ്രാർത്ഥന നടക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ നടക്കുന്ന ധ്യാനയോഗത്തിൽ സഭാപ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, ഗുരുകുലശ്രേഷ്ഠൻ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ, ശാഖ ഉപദേഷ്ടാ പ്രതിനിധികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

ദിവ്യമാതാ തിരുശരീര വേർപാട് സമയമായ രാത്രി 11.55 ന് തങ്കവിലാസം  ബംഗ്ലാവിലെ ദിവ്യമാതാ സന്നിധിയിൽ സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും. ജനുവരി 5 ന് രാവിലെ വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനയും ആത്മീയ യോഗവും ഉണ്ടായിരിക്കും.

ഉപവാസ ധ്യാന ദിനങ്ങളിൽ സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ സഭയുടെ വിവിധ ശാഖകൾ സന്ദർശിച്ച് യോഗങ്ങൾ നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന ആൾ കസ്റ്റഡിയിൽ

കാസർഗോഡ് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിലെന്ന് സൂചന .നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുളളത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുവിന്റെ...

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13-ന്

ആലപ്പുഴ: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സൂരക്ഷ ഉറപ്പാക്കുന്നതിന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13ന് രാവിലെ 8...
- Advertisment -

Most Popular

- Advertisement -