Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളം ബ്രോഡ്‌വേയില്‍...

എറണാകുളം ബ്രോഡ്‌വേയില്‍ വന്‍ അഗ്നിബാധ : കടകള്‍ക്ക് തീ പിടിച്ചു

കൊച്ചി : എറണാകുളം നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം.ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ്  ഇന്ന് പുലര്‍ച്ചെ 12.30 -ഓടെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കൃത്യമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫാന്‍സി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്. തീ ഇതിനകം നിയന്ത്രണവിധേയമായിട്ടുണ്ട്. ഒമ്പത് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്. ശ്രീധര്‍ തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകള്‍ക്കാണ് തീപിടിച്ചത്. മൂന്നുനില കെട്ടിടത്തില്‍ ഏറെയും കളിപ്പാട്ട, ഫാന്‍സി കടകളാണ്. കൂടുതല്‍ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.

ക്രിസ്മസ് പുതുവത്സര ഉത്സവ ദിവസങ്ങള്‍ ആയതിനാല്‍ ബ്രോഡ് വേയില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപതിരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശിൽ ബിജെപിയും തമിഴ്‌നാട്ടിൽ ഡിഎംകെയും ജയിച്ചു

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ മില്‍കിപുറിലും തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മില്‍കിപുറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഭാനു പാസ്വാനും ഈറോഡ് ഈസ്റ്റില്‍ ഡി.എം.കെ സ്ഥാനാര്‍ഥി വി.സി ചന്ദ്രകുമാറും...

പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം – രമേശ് ചെന്നിത്തല

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ...
- Advertisment -

Most Popular

- Advertisement -