Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ ഹിന്ദു...

ബംഗ്ലാദേശിൽ ഹിന്ദു വ്യാപാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായി വീണ്ടും ആക്രമണം. ഖോകൻ ചന്ദ്ര (50) എന്ന ഫാർമസി ഉടമയാണ് ബുധനാഴ്ച്ച ക്രൂര അക്രമണത്തിന് ഇരയായത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണകാരികൾ വളഞ്ഞിട്ട് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.പലതവണ കുത്തി പരിക്കേൽപ്പിച്ചതിനു പിന്നാലെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി.​സമീപത്തെ കുളത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ചന്ദ്ര ചികിത്സയിലാണ്.

ഇന്ത്യാ വിരുദ്ധനായ യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്നാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ വർധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു .ഇടക്കാല സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ന്യൂനപക്ഷ ആക്രമണം രാജ്യത്ത് വർദ്ധിക്കുന്നതെന്ന ആരോപണം ശക്തമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർഷകർ സംരംഭക മനോഭാവം വളർത്തണം:കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

കോട്ടയം : കർഷകർ സംരംഭക മനോഭാവം വളർത്തണം എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി  ജോർജ് കുര്യൻ. കിസാൻ സമ്മാൻ നിധിയുടെ പതിനേഴാമത്തെ ഗഡു വിതരണം ചെയ്യാനായി പ്രധാനമന്ത്രിയുടെ...

ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യം: വിദേശ ഇടപെടൽ വേണ്ട : ഉപരാഷ്ട്രപതി

ന്യൂ ഡൽഹി : മദ്യനയ  കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള...
- Advertisment -

Most Popular

- Advertisement -