Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണക്കൊള്ള:...

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷണം അനിവാര്യം- രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വെറും സ്വർണ്ണക്കൊള്ള മാത്രമല്ല ആചാരലംഘനവും ഈശ്വരനിന്ദയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രഭാമണ്ഡലത്തിൽ നിന്നും ശിവ വ്യാളീ രൂപങ്ങളിൽ നിന്നും സ്വർണ്ണം അപഹരിക്കപ്പെട്ടിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തുടക്കം മുതൽ ഞങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും 4.5 കിലോ സ്വർണ്ണം കൊള്ളയടിക്കപ്പെട്ടതൊരു ഒറ്റപ്പെട്ട സംഭവമോ,  പ്രഭാമണ്ഡലം ശ്രീകോവിലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അത് തൊടാനും, സ്വർണ്ണം വേ‍ർതിരിച്ചെടുത്ത് പുറത്തേക്ക് കടത്താനും സർക്കാരിലെയും ദേവസ്വം ബോ‍ർഡിലെയും ഉന്നതരുടെ ഒത്താശയും സഹായവും കൂടാതെ ഒരിക്കലും സാധിക്കില്ല.

പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺ​ഗ്രസിലെയും സിപിഎമ്മിലെയും ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവും വിരൽ ചൂണ്ടുന്നത് പതിറ്റാണ്ടുകളായി ദേവസ്വം ബോർഡുകളെ നിയന്ത്രിച്ച യുഡിഎഫ്-എൽഡിഎഫ് സർക്കാരുകൾക്ക് ഈ കുറ്റകൃത്യങ്ങളിൽ വലിയ രീതിയിലുള്ള പങ്കുണ്ടായിരുന്നു എന്നതിലേക്കാണ്.
അതിന് നിഷ്പക്ഷമായൊരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്തമഴ: കുട്ടനാടിന് ആശങ്കവേണ്ട- ജില്ലകലക്ടർ

ആലപ്പുഴ: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉണ്ടായ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ല കലക്ടർ ഷാജി.വി.നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ...

ഇന്ത്യയിലേക്ക് അയക്കരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി

വാഷിങ്ടൻ‌ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക്...
- Advertisment -

Most Popular

- Advertisement -