Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകാട് മൂടി...

കാട് മൂടി കിടന്നിരുന്ന പുളിക്കീഴ് കടവിന് ശാപമോക്ഷം

തിരുവല്ല: കാൽ നൂറ്റാണ്ട് കാലമായി കാട് മൂടി കിടന്നിരുന്ന പുളിക്കീഴ് കടവിന് ശാപമോക്ഷം. നെടുമ്പ്രം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന പുളിക്കീഴ് പാലത്തിൻറെ താഴെയായുള്ള കടവിനാണ് ശാപമോക്ഷം ലഭിച്ചത്. പ്രദേശവാസികൾക്ക് പുറമേ  നൂറുകണക്കിന് പേർ വേനൽക്കാലത്ത് അടക്കം കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഉപയോഗിച്ചിരുന്ന കടമായിരുന്നു ഇത്.

കടവ് കാടുമുടിയതോടെ നീർനായ ശല്യം വർദ്ധിച്ചു. പലർക്കും നീർനായയുടെ കളിയേറ്റിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ കടവിനെ കയ്യൊഴിഞ്ഞു. കാട് മൂടിയ കടവ് വൃത്തിയാക്കണം എന്നത് നാളുകളായി നീണ്ട ആവശ്യമായിരുന്നു. പ്രദേശവാസികളുടെ ആവശ്യപ്രകാരം വാർഡ് മെമ്പർ വൈശാഖ് അയ്യപ്പൻറെ നേതൃത്വത്തിൽ ജെസിബി അടക്കം ഉപയോഗിച്ച് കടവ് വൃത്തിയാക്കി.

കുളിക്കടവിനോട് ഒപ്പം കർക്കിടക വാവുബലി തർപ്പണത്തിനുള്ള സൗകര്യം കൂടി  ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ വൈശാഖ് അയ്യപ്പൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയിൽ  നിന്നും മൺവിള ടാങ്കിലേക്കുള്ള  പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജലവിതരണം മുടങ്ങും. ഏപ്രിൽ 1ന്  രാവിലെ...

കേരളത്തിലെ കാലാവസ്ഥയിൽ  ഉണ്ടാകുന്ന  മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി വേണം : ജോസ് കെ മാണി എം പി.

കോട്ടയം: കേരളത്തിലെ മഴയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം പി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പുതുവഴികൾ...
- Advertisment -

Most Popular

- Advertisement -