Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി  സ്ഥിരീകരിച്ചു

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ 09,10 എന്നീ ദിവസങ്ങളിൽ നടത്തും.

9-ന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും 10-ന് കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിങ്ങ് പ്രവർത്തനങ്ങൾ നടത്തുന്നത്. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തിൽ 6633 വളർത്തു പക്ഷികളും, പള്ളിപ്പാട് പഞ്ചായത്തിൽ 3458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13785 വളർത്തു പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.

പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന താഴെപ്പറയുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്,മറ്റു ഉൽപ്പന്നങ്ങൾ എന്നിവയുടെ  ഉപയോഗവും വിപണനവും കടത്തലും ജനുവരി 8 മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക്...
- Advertisment -

Most Popular

- Advertisement -