Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് മഹോത്സവം:...

മകരവിളക്ക് മഹോത്സവം: പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു

ശബരിമല: ശബരിമലയിൽ പോലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ ചുമതലയേറ്റു. നിലവിൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പിയാണ് സുജിത്ത് ദാസ്. പുതിയതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പോലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 പോലീസുകാരാണ് ചുമതലയേറ്റത്.

പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും  സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി.

ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകൾ. ജനുവരി 14 ന് മകരവിളക്ക് മഹോത്സവത്തിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്‍എഫ്ഡിസി ചെയര്‍മാനായി നടന്‍ ജി കൃഷ്ണകുമാറിനെ നിയമിച്ചു

ന്യൂഡല്‍ഹി: എന്‍എഫ്ഡിസി (ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷൻ) പാര്‍ട് ടൈം ചെയര്‍മാനായി നടന്‍ ജി കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര...

പാചകവാതക പ്രതിസന്ധി ഗൗരവതരം: വിലവര്‍ധനയുടെ ആഘാതം കുറയ്ക്കണം: കേന്ദ്രത്തോട്- മുഖ്യമന്ത്രി

തിരുവനന്തപുരം: പാചകവാതകത്തിന്റെ  ലഭ്യത ഉറപ്പാക്കാനും വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യമായ എല്‍പിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതും ആവശ്യമായാല്‍ ബജറ്റ്...
- Advertisment -

Most Popular

- Advertisement -