Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുലിനെ അയോഗ്യനാക്കാൻ...

രാഹുലിനെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം : മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു .വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കും.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പറഞ്ഞു.

ബലാത്സം​ഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.പത്തനംതിട്ട എആർ ക്യാംപിലെ ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ രാഹുലിനെ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിൽ കലാശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേള ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി : പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാകുംഭമേള മഹാ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 66 കോടി ഭക്തർ പങ്കെടുത്ത കുംഭമേളയുടെ മികച്ച സംഘാടനം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി.  ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും രാജ്യത്തെ...

വാട്ടര്‍അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കും:  മന്ത്രി റോഷി അഗസ്റ്റിന്‍

ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിലെ ആദ്യ പദ്ധതി ആലപ്പുഴയിലെ കൊമ്മാടിയില്‍ സ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ...
- Advertisment -

Most Popular

- Advertisement -