Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് മഹോത്സവം: ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു

ശബരിമല: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാന്‍ ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു. വനം വകുപ്പിന്റെ വാച്ച് ടവറിലാണ് ഈ അധികസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മകരജ്യോതി ദര്‍ശനത്തിനായി പതിനായിരങ്ങള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥാപിച്ച ടവര്‍ ജനുവരി 12 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. സന്നിധാനത്തും പരിസരപ്രദേശത്തും എത്തുന്ന ഭക്തജനങ്ങള്‍ക്ക് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ യാതൊരുവിധ തടസ്സങ്ങളുമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൂടാതെ ബിഎസ്എന്‍എല്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ മുപ്പത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകളിലും വൈഫൈ സൗകര്യം നല്‍കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും ഈ വൈദ്യസഹായ കേന്ദ്രങ്ങളില്‍ കോള്‍ ചെയ്യുന്നതിനും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനും സൗകര്യമുണ്ട്.

അടിയന്തരഘട്ടങ്ങളില്‍ വീഡിയോ കോള്‍ വഴി ആശയവിനിമയത്തിന് സാധിക്കും. വിവിധ വകുപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും ബിഎസ്എന്‍എല്‍ സന്നിധാനത്ത് വെഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീർമുക്കം ബണ്ടിന്റെ കൈവരികളുടെ പുനർനിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച മുതൽ

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ (ബാരേജിന്റെ) കൈവരികളുടെ പുനർ നിർമ്മാണ പ്രവൃത്തി തിങ്കളാഴ്ച (27) മുതൽ ആരംഭിക്കുന്നു. പ്രവൃത്തി നടക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഭാഗങ്ങളിൽ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ പ്രവൃത്തി ചെയ്യണമെന്ന് കരാറുകാരനെ...

ദൈവം ഇല്ലെന്ന് പറഞ്ഞ കേരളാ മുഖ്യമന്ത്രി ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് – അണ്ണാമലൈ

പന്തളം: ദൈവം ഇല്ലെന്ന് പറഞ്ഞ സംസ്ഥാന മുഖ്യമന്ത്രി ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം...
- Advertisment -

Most Popular

- Advertisement -