Saturday, May 23, 2026
No menu items!

subscribe-youtube-channel

HomeNewsവളത്തിന് വില...

വളത്തിന് വില ഉയർന്നത് കർഷകന് അധികബാധ്യതയാകുന്നു: ആറുമാസത്തിനിടെ  ഫാക്ടംഫോസിന് കൂടിയത് 100 ന് മുകളിൽ

തൃശൂർ: ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. തത്തുല്യമായ ഇഫ്‌കോ വളത്തിന്റെ വില 1,400-ൽ നിന്ന് 1,450 രൂപയാക്കിയിരുന്നു. മറ്റ് സ്വകാര്യ രാസവളം കമ്പനികളും സമാനമായ വളത്തിന് ചാക്കിന് 50 രൂപ കൂട്ടിയിട്ടുണ്ട്.

പൊട്ടാഷിന്റെ വില ആറുമാസത്തിനിടെ ചാക്കിന് 400 രൂപ കൂടിയതിന് പിന്നാലെയാണിത്. പൊട്ടാഷിന് ചാക്കിന് 1,400-ൽനിന്ന് 1,800 രൂപയായി ഉയർന്നു. ഫാക്ടിന്റെ 15-15-15 എന്ന പൊട്ടാഷ് ചേർന്ന വളത്തിന്റെ വില 1,425-ൽനിന്ന് 1,650 രൂപയായി. ഐപിഎല്ലിന്റെ 16-16-16 എന്ന കോംപ്ലക്സ് വളത്തിന് 50 രൂപ വർധിച്ച്1,675 രൂപയായി. ഉയർന്ന സബ്‌സിഡിയുള്ള ഡൈ അമോണിയം ഫോസ്‌ഫേറ്റ്‌ (1,350 രൂപ), യൂറിയ (266.50 രൂപ) എന്നിവയുടെ വില മാത്രമാണ് കൂടാത്തത്.

തുടർച്ചയായ മഴയ്ക്ക് ഇടവേളയായതോടെ നെല്ല്, തെങ്ങ്, റബ്ബർ, പഴം, പച്ചക്കറി, തേയില, ഏലം തുടങ്ങിയ വിളകൾക്കെല്ലാം വളമിടേണ്ട സമയമാണ്. ഫാക്ടംഫോസ് ലഭിക്കാൻ ആനുപാതികമായി സൾഫേറ്റുകൂടി എടുക്കണമെന്ന് വ്യാപാരികൾ നിർബന്ധിക്കുന്നതായി കർഷകർ പറയുന്നു. വർധിച്ച കൃഷിച്ചെലവുകൾക്കു പുറമേ, രാസവളത്തിന്റെ വിലവർധന കർഷകർക്ക് അധികബാധ്യതയാകുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി : ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക് വെടിവെപ്പ്.വെടിവയ്പ്പിനോട് ഇന്ത്യൻ സേന തിരിച്ചു പ്രതികരിച്ചു . വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയില്‍...

മലങ്കര സഭക്ക് പ്രാർത്ഥനാ യോഗം നൽകിയിരിക്കുന്ന സംഭാവന വിസ്മരിക്കാൻ കഴിയില്ല: അലക്സിയോസ് മാർ യൗസേബിയോസ്

പരുമല: മലങ്കര സഭക്ക് പ്രാർത്ഥനാ യോഗം നൽകിയിരിക്കുന്ന സംഭാവന വിസ്മരിക്കാൻ കഴിയില്ല എന്ന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത. പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള അഖില മലങ്കര പ്രാർത്ഥനാ യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ധ്യാനയോഗം...
- Advertisment -

Most Popular

- Advertisement -