Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടന...

ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ  ആരോഗ്യ കേന്ദ്രം

ശബരിമല: ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രം. 2025 നവംബര്‍ 17 മുതല്‍ 2026 ജനുവരി 19 വരെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 96,826 ഭക്തര്‍. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മാത്യു അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിച്ച ആശുപത്രിയില്‍ എല്ലാവിധ സൗകര്യവും ഉറപ്പാക്കിയിരുന്നു. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് 50 കേസുകള്‍ എത്തി. പ്രാഥമിക ചികിത്സ നല്‍കി സുരക്ഷിതമായി ഇവരെ കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങിലേക്ക് മാറ്റാനായി. രക്തം കട്ടപിടിക്കുന്നത് തടയുന്ന സ്‌ട്രെപ്‌റ്റോകിനെസ് മരുന്നടക്കം ആശുപത്രിയിലുണ്ടായിരുന്നു.

വിവിധ അപകടങ്ങളില്‍ പെട്ട 19 ഭക്തര്‍ ചികിത്സ തേടി. 12,215 പേര്‍ പനിയുമായി ആശുപത്രിയില്‍ എത്തി. ഉദരസംബന്ധമായ അസുഖത്തിന് 9,666, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് 818, ശ്വാസകോശ അസുഖത്തിന് 7,306 പേരും ചികിത്സ തേടി. 24 മണിക്കൂറും പ്രവര്‍ത്തിച്ച ലാബില്‍ ഹൃദയാഘാതം തിരിച്ചറിയുന്ന ട്രോപോണിന്‍ പരിശോധനയടക്കം ചെയ്തു. പാമ്പു കടിയേറ്റാലുള്ള ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയും സൂക്ഷിച്ചിരുന്നു.

ആരോഗ്യ വിഭാഗത്തില്‍ നിന്ന് ഫിസിഷന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്‌തേഷ്യിസ്റ്റ്, പീഡീയാട്രീഷ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കാര്‍ഡിയോളജിസ്റ്റ്, പള്‍മണോളജിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കി. രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, ഏഴു സ്റ്റാഫ് നേഴ്‌സുകള്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍സ്, രണ്ട് എക്‌സ്‌റേ ടെക്‌നീഷ്യന്‍സ്, ഏഴു ഫാര്‍മസിസ്റ്റുകള്‍, 10 പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറും സേവന സന്നദ്ധരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍:കണ്ണൂര്‍ അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു.കൃഷിയിടത്തിൽ വനംവകുപ്പ് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവ സന്ധ്യയോടെ അപ്രത്യക്ഷമായി. കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.കാസർകോട് നിന്ന് വെടിവയ്ക്കാൻ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്,...
- Advertisment -

Most Popular

- Advertisement -