Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsചന്ദനപ്പള്ളി:  ചെമ്പെടുപ്പും...

ചന്ദനപ്പള്ളി:  ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ ആരംഭിച്ചു. അങ്ങാടിക്കലുള്ള പുരാതന നായർ കുടുംബമായ മേക്കാട്ടിലെ കാരണവരാണ് ചെമ്പിൽ ആദ്യം അരിയിട്ടത്.

തുടർന്ന്  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കുര്യാക്കോസ് മാർ ക്ലിമീസ്, ഡോ. എബ്രഹാം മാർ സെറാഫിം എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന ആരംഭിച്ചു.

11 മണിക്ക് നടക്കുന്ന തീർഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസി തോമസിന് ആണ് ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പിക്കുന്നത്.
3 മണിക്ക് ചെമ്പെടുപ്പ് റാസയ്ക്ക് ചന്ദനപ്പള്ളി ജംഗ്ഷനിൽ സ്വീകരണം നൽകും . 5 മണിക്ക് ചരിത്ര പ്രസിദ്ധമായ ചെമ്പെടുപ്പ് നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളം രാജ്യപുരോഗതിയുടെ വഴിവിളക്ക്: മന്ത്രി വി ശിവൻകുട്ടി

ഹരിപ്പാട്: കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ രാജ്യ പുരോഗതിയുടെ വഴിവിളക്കാണെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മണ്ണാറശാല യുപി സ്കൂൾ ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം...

ബിലീവേഴ്സ് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കലിന് റോബോട്ടിക് സംവിധാനം ഉദ്ഘാടനം ചെയ്തു

തിരുവല്ല :  ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായമാകുന്ന റോബോട്ടിക് സാങ്കേതികവിദ്യ നിലവിൽവന്നു. ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം നിർവഹിച്ചു....
- Advertisment -

Most Popular

- Advertisement -