Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവാക്കും പ്രവൃത്തിയും...

വാക്കും പ്രവൃത്തിയും രണ്ട് :  വി ഡി സതീശനെതിരെ വിമർശനവുമായി ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ നിലപാട് ഏങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വി ഡി സതീശന്‍ പരിധികള്‍ എല്ലാം മറികടന്നുകഴിഞ്ഞെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സതീശന്‍ സ്വീകരിച്ച നിലപാട് അബദ്ധമാണെന്ന് പരസ്യമായി പറയണമായിരുന്നു. എന്നാല്‍  ഇനി അതിന് സാഹപര്യമില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു എന്നാണ് സതീശന്റെ നിലപാട്. സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്.

അദ്ദേഹം ഇടക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്‍എസ്എസ് പിന്തുണ തേടി വി ഡി സതീശന്‍ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ തുറന്നു പറഞ്ഞു.

ഭരണത്തില്‍ ആരായാലും എന്‍എസ്എസിന് പ്രശ്‌നമില്ല. നിയമപരമായി കിട്ടേണ്ടത് കിട്ടണം. ആരുടെ മുന്നിലും യാചിക്കാനില്ല. അല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനാപുരത്ത് ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ

കൊല്ലം : പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന് ആഘോഷത്തിനായി ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ.പത്തനാപുരത്തെ ലോഡ്ജിൽനിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്.തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട്...

വേമ്പനാട്ടുകായലിൽ  ഇനി പറക്കാം: കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം നാളെ നാടിന് സമർപ്പിക്കും

ആലപ്പുഴ : കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി  വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാടിന് നാളെ  (10)സമർപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -