Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ് ടു...

പ്ലസ് ടു റിസൾട്ട് :പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം

പത്തനംതിട്ട :ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എഴുതിയ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്.

ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 കുട്ടികളില്‍ 207 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 92 ശതമാനം വിജയം. 22 പേര്‍ക്ക് എഴുതിയ എല്ലാ വിഷയത്തിനും മുഴുവന്‍ എ പ്ലസ് ലഭിച്ചു.ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 38 പേരാണ് പരീക്ഷ എഴുതിയത്. 30 വിജയിച്ചു. 78 ശതമാനം വിജയം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി : അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും...

സംസ്ഥാനത്ത് ഇന്നും നാളെയും  മഴ തുടരും : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -