Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവം:  യുവജനസംഘം പ്രതിനിധി സംഗമം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ യുവജനസംഘം പ്രതിനിധി സംഗമം അഡ്വ കെ യു ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു.

ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നാളെ നടക്കുന്ന ഭക്തിഘോഷയാത്ര  വൈകീട്ട് 4 മണിക്ക് നെല്ലാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കും. സഭാ പ്രസിഡന്റ് വൈ സദാശിവൻ ഭക്തിഘോഷയാത്ര ഉദ്ഘാടനം ചെയ്യും. നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും, വിവിധ ശാഖകളിൽ നിന്നുള്ള കലാപ്രകടനങ്ങളും ശുഭ്രവസ്തധാരികളായ പതിനായിരക്കണക്കിന് വിശ്വാസികൾ  ഭക്തിഘോഷയാത്രയിൽ പങ്കെടുക്കും.

ആരാധന ചിത്രങ്ങൾ ഏന്തിയ അഞ്ച് ഗജവീരന്മാർ ഘോഷയാത്രയിൽ അണിനിരക്കും. പ്രധാന കവാടത്തിൽ താലപ്പൊലിയേന്തിയ 148 ബാലികമാർ ഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിലേയ്ക്ക് ആനയിക്കും.
6 മണിക്ക് ഭക്തിഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് വൈ.സദാശിവൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ തിരുമാവളവൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ആദിയർദീപം ജന്മദിന പതിപ്പ് പ്രകാശന കർമ്മം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 19-05-2026 Sthree Sakthi SS-520

1st Prize Rs.1,00,00,000/- SJ 587861 (KANNUR) Consolation Prize Rs.5,000/- SB 587861 SC 587861 SD 587861 SE 587861 SF 587861 SG 587861 SH 587861 SK 587861 SL 587861...

ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിതുരയിൽ ബോണക്കാട് ബി.എ. ഡിവിഷനിൽ കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.കാറ്റാടിമുക്ക് ലൈൻ നിവാസിയായ ലാലയ്‌ക്ക് (59) ആണ് പരിക്കേറ്റത്.രണ്ടു കരടികൾ ആണ് ആക്രമിച്ചത്. ഇന്ന് പുലർച്ച നാല് മണിയ്ക്ക് വീട്ടുമുറ്റത്തിറങ്ങിയ...
- Advertisment -

Most Popular

- Advertisement -