Wednesday, September 23, 2026
No menu items!

subscribe-youtube-channel

Homeസെൻറ് ചവറ...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി : ധാർമിക മൂല്യങ്ങളും നടന ചാരുതയും സമന്വയിക്കുന്ന സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക സ്വീകാര്യതയോടെ മുന്നോട്ട്. അഞ്ചാം ദിനമായ ഇന്നലെ കാഞ്ഞിരപ്പിള്ളി അമലയുടെ “ശാന്തം” അരങ്ങേറി. ഇല്ലിമൂട് തൂമ്പുങ്കൽ ഹാർഡ്‌വെയെർസിന്റെ സ്പോണ്സർഷിപ്പോടെ ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട് പ്രൊഫസർ റ്റി. റ്റി ചാക്കോ നഗറിലാണ് അവതരിപ്പിക്കപ്പെട്ടത്.

വസ്ത്രങ്ങളുടെ രാഷ്ട്രീയം സമുഹ്യപ്രതിബദ്ധതയോടും കലാമൂല്യത്തോടും കൂടി ശാന്തം എന്ന നാടകത്തിൽ പറഞ്ഞിരിക്കുന്നു. അധികമാരും പറയാത്ത ഇതിവൃത്തമുള്ള ഹേമന്ത് കുമാറിന്റെ മികച്ച രചനക്ക് അതിമനോഹരമായ രംഗ ഭാഷയൊരുക്കിയത് രാജേഷ് ഇരുളമാണ്.

സർഗാരാമം ഫോറം പ്രസിഡന്റ് രഞ്ജി ചടങ്ങിന് സ്വാഗതം ആശംസിച്ചു. സർഗാരാമം ഫോറം സെക്രട്ടറി ജോസഫുകുട്ടി ചീരംവേലി ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു. അശോക് ശശി രചനയും സംവിധനവും നിർവഹിച സൗപർണിക തിരുവനന്തപുരം അവതരിപ്പിക്കുന്ന “മണികർണിക” എന്ന നാടകമാണ് ഇന്ന് 6: 30 പി.എം ന് സർഗക്ഷേത്ര അങ്കണത്തിൽ അരങ്ങേറുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവംബർ 13 ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ പണിമുടക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നവംബർ 13 ന് പണിമുടക്കും .ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് .അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും...

മലപ്പുറത്ത് 14-കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.കരുവാരകുണ്ട് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്...
- Advertisment -

Most Popular

- Advertisement -